X
    Categories: gulfNews

അബുദാബിയില്‍ കോടതി ഇടപെട്ടു; 10.6 കോടി ദിര്‍ഹം തൊഴിലാളികള്‍ക്ക് നല്‍കി

റസാഖ് ഒരുമനയൂര്‍

അബുദാബി: ഈ വര്‍ഷം ആദ്യമൂന്നുമാസത്തിനിടെ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 10.6 കോടി ദിര്‍ഹം കോടതിയുടെ ഇടപെടലിലൂടെ തൊഴിലാളികള്‍ക്ക് ലഭ്യമാക്കി. 3806 തൊഴിലാളികള്‍ക്കാണ് കോടതി ഉത്തരവിലൂടെ ഇത്രയും തുക ലഭിച്ചതെന്ന് അബുദാബി ലേബര്‍ കോര്‍ട്ട് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ മൂന്നുമാസം 1932 കേസ്സുകളാണ് കോടതിയിലെത്തിയത്. ഇതില്‍ ഭൂരിഭാഗവും തീര്‍പ്പാക്കിക്കഴിഞ്ഞു.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ മന്ത്രിയും അബുദാബി ജുഡീഷ്യല്‍ വിഭാഗം ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നിര്‍ദ്ദേശപ്രകാരമാണ് അതിവേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കിയതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റ് അണ്ടര്‍സെക്രട്ടറി യൂസുഫ് സഈദ് അല്‍ ആബ്രി വ്യക്തമാക്കി.

Test User: