ഒറ്റപ്പാലം: പാലക്കാട്ട് റെയില്‍വെ ട്രാക്കില്‍ ദമ്പതികളെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല അതിര്‍ക്കാട്ടുള്ള റെയില്‍വേ ട്രാക്കിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരന്‍ (51), ഭാര്യ മിനിത (44) എന്നിവരാണ് മരിച്ചത്. മിനിതയുടെ ചികിത്സക്കായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആസ്പത്രിയിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഇന്നു ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഒറ്റപ്പാലത്ത് ദമ്പതികള്‍ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍
Related Post