X
    Categories: Newsworld

ഓണ്‍ലൈന്‍ വഴി അഞ്ച് ലക്ഷത്തിന്റെ പൂച്ചക്കുട്ടിയെ വാങ്ങി; വളര്‍ന്നപ്പോള്‍ മറ്റൊരു ജീവി-ഞെട്ടിക്കുന്ന വഴിത്തിരിവ്

പാരീസ്: ഓണ്‍ലൈന്‍ വഴി അഞ്ച് ലക്ഷം രൂപയുടെ വളര്‍ത്തുപൂച്ചയെ വാങ്ങിയ ദമ്പതികള്‍ക്ക് കിട്ടിയത് മൂന്നുമാസം പ്രായമുള്ള കടുവക്കുട്ടി. ഇതോടെ ഫ്രഞ്ച് ദമ്പതികള്‍ നിയമക്കുരുക്കിലായി. സാവന്ന ക്യാറ്റ് എന്ന വലിയ ഇനം പൂച്ചയെയാണ് ഇവര്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയത്. 2018ലാണ് ദമ്പതികള്‍ പൂച്ചയെ ബുക്ക് ചെയ്യുന്നതും വാങ്ങുന്നതും.

എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചക്കുട്ടിയുടെ പെരുമാറ്റത്തില്‍ ദമ്പതികള്‍ക്ക് സംശയം വന്നത്. ഇതോടെ ഇവര്‍ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് ഇത് ഇന്തോനേഷ്യയിലെ സുമാത്രന്‍ കടുവക്കുട്ടിയാണെന്ന് കണ്ടെത്തുന്നത്. പിന്നാലെ രണ്ടുവര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് കുറ്റവാളികളെ പിടികൂടുന്നത്.

സംരക്ഷിത വര്‍ഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ക്ക് ഒമ്പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: