X

ഫെയ്‌സ്ബുക്ക് ഫ്രണ്ടിനെ കല്ല്യാണം കഴിക്കാന്‍ സ്വീഡിഷ് യുവതി ഇന്ത്യയിലെത്തി

പ്രണയത്തിന് യാതൊരുവിധ അതിര്‍വരമ്പുകളുമില്ലെന്ന് നാം പലപ്പോഴും പറയാറുണ്ട. അതിന് തെളിവായാണ് യുപിയിലെ ഏതാഹ് ജില്ലയിലെ ജനങ്ങള്‍ ഇന്നലെ തിരിച്ചറിഞ്ഞു. നാട്ടുകാരനായ പവന്‍ കുമാറിനെ വിവാഹം ചെയ്യാനായി വന്ന വധു സ്വീഡനിന്‍ നിന്നാണ്. പ്രണയത്തിന് ദൂരമൊന്നും ഒരു പ്രശ്‌നമെയല്ല.

ക്രിസ്റ്റിയന്‍ ലിബര്‍ട് എന്ന സ്വീഡിഷ് യുവതിയാണ് തന്റെ പ്രണയം സ്വന്തമാക്കാന്‍ രാജ്യാതിര്‍ത്തികള്‍ താണ്ടി യുപിയിലെത്തിയത്. ഇവര്‍ രണ്ടുപേരും ഫേസ്ബുക്കിലൂടെയാണ് സൗഹൃദത്തിലാവുന്നത്. 2012ലാണ് ഇരുവരും പരിചയത്തിലാകുന്നത്. ഡെറാഡൂണില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ പവന്‍ കുമാര്‍ ഒരു കമ്പനിയില്‍ എഞ്ചിനീയറാണ്. ഏതാഹിലെ സ്‌കൂള്‍ കോമ്പൗണ്ടില്‍ ഒരുക്കിയ വിവാഹ വേദിയില്‍ ഹിന്ദു ആചാര പ്രകാരമാണ് ഇരുവരുടെയും വിവാഹം നടന്നത്.

webdesk14: