വാതിലിന് സമീപം ചെരുപ്പ് വച്ചത് ചോദ്യം ചെയ്ത അയല്‍വാസിയെ ദമ്പതികള്‍ കൊലപ്പെടുത്തി. മുംബൈയിലെ താനെയിലാണ് സംഭവം. ദമ്പതികളും കൊല്ലപ്പെട്ട അഫ്‌സര്‍ ഖത്രി (54) യും വാതിലിന് സമീപം ചെരിപ്പുകള്‍ വെക്കുന്നതിനെ ചൊല്ലി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് മുംബൈ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നയാനഗര്‍ പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തതായും ഭര്‍ത്താവ് സംഭവത്തിന് ശേഷം രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.