ആലപ്പുഴ ചുനക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവിൽ സരളാലയത്തിൽ യശോധരൻ (50) ഭാര്യ സരള ( 56 ) എന്നിവരാണു മരിച്ചത്. വികലാംഗയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
യശോധരനെ മുറിയിൽ തൂങ്ങിയ നിലയിലും സരളയെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തൊടുപുഴ സ്വദേശിനിയാണ് സരള.