ഡബ്ലിന്‍: യൂറോപ്പില്‍ ഒരു വര്‍ഷത്തോളമായി അപരാജിത കുതിപ്പ് തുടര്‍ന്നിരുന്ന സാബി അലോണ്‍സോയും സംഘവും ഒടുവില്‍ അടിയറിവ് വെച്ചു. യൂറോപ്പ ലീഗ് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയാണ് ബയര്‍ ലെവര്‍കൂസനെ തകര്‍ത്തെറിഞ്ഞത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അറ്റ്ലാന്റയുടെ വിജയം. അറ്റ്‌ലാന്റക്കായി ഹാട്രിക്കുമായി കളംനിറഞ്ഞ നൈജിരീയന്‍ അഡെമോല ലൂക്മാനാണ് ലെവര്‍കൂസന്റെ പടയോട്ടത്തിന് ഫുള്‍ സ്റ്റോപ്പിട്ടത്.
2023 മെയിന്‍ ബുണ്ടസ് ലീഗയില്‍ വി.എഫ്.എല്‍ ബോച്ചമിനോട് തോറ്റ ശേഷം ഇന്നലെ വരെ ലെവര്‍കൂസണ്‍ പരാജയമെന്താന്നാണ് അറിഞ്ഞിരുന്നില്ല. 51 മത്സരങളില്‍ തോല്‍വിയറിയാതെ നടത്തിയ കുതിപ്പിനാണ് ഇതോടെ വിരാമമായത്. ഇതാദ്യമായാണ് അറ്റ്ലാന്റ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിടുന്നത്. സീസണിലെ രണ്ടാം കിരീടത്തിനായിരുന്നു ലെവര്‍കൂസന്‍ ഇറങ്ങിയത്. ഡി.എഫ്.ബി പൊകല്‍ ഫൈനലും ലെവര്‍കൂസന്‍ കളിക്കുന്നുണ്ട്.