X
    Categories: gulfNews

രാജ്യം അപകടകരമായ പ്രതിസന്ധിഘട്ടത്തില്‍: കെഎംസിസി ഇഫ്താർ സംഗമം

ദമ്മാം: രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ദമ്മാം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ് ഹമീദ് വടകര അഭിപ്രായപ്പെട്ടു.കെഎംസിസി ഖൊദരിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും കമ്മറ്റി പുനർസഘനയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു.

ജനാധിപത്യ ഇന്ത്യയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഫാസിസത്തെ തകര്‍ക്കാന്‍,മതേതര ഇന്ത്യയെ നിലനിര്‍ത്താന്‍ നാം ഓരോരുത്തരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.രാജ്യത്തിന്റെ നിലനില്‍പിനായി പ്രവാസമണ്ണില്‍ നിന്ന് യുഡിഎഫിന്റെ കൃത്യമായ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രവാസി സമൂഹത്തിന് വലിയ പങ്ക് വഹിക്കാനാകും.

ഇന്ത്യയുടെ ഭരണഘട പൊളിച്ചെഴുതാന്‍ ഫാസിസ്റ്റ് ഭീകരര്‍ അണിയറയില്‍ ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞാടുമ്പോള്‍ അതിന് തടയിടാന്‍ ജനാധിപത്യവിശ്വാസികളുടെ വോട്ടുകള്‍ യുഡിഎഫ് മുന്നണിക്കായി വിനിയോഗിക്കാന്‍ പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി.വര്‍ഗ്ഗീയത മാത്രം ആയുധമാക്കി കേന്ദ്രത്തില്‍ ബിജെപിയും,അതിന് കുഴലൂതുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലും ഭരണം കയ്യാളുമ്പോള്‍ ഇതിനെതിരെയുളള വിധിയെഴുത്തിന് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അഫ്സല്‍ വടക്കേകാട് അദ്ധ്യക്ഷനായിരുന്നു.റിട്ടേണിംഗ് ഓഫീസര്‍ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഖാദര്‍ അണങ്കൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സലാഹുദ്ധീന്‍ വേങ്ങര മുഖ്യഅതിഥിയായിരുന്നു.ഷൗക്കത്ത് ഒറ്റപ്പാലം, സഹീര്‍ മുസ്ല്യാരങ്ങാടി,ത്വാഹ പട്ടാമ്പി,സല്‍മാന്‍ കണ്ണൂര്‍,നൗഫല്‍ മാറഞ്ചേരി,അലി വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.അബ്ദുല്‍ മജീദ് പി സി സ്വാഗതവും,ജംഷീദ് കൈപ്പുഴ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ചെയര്‍മാന്‍: അഫ്സല്‍ വടക്കേകാട്വൈസ് ചെയര്‍മാന്‍: സഹീര്‍ മജ്ദാല്‍ പ്രസിഡന്‍റ്: ഷൗക്കത്ത് ഒറ്റപ്പാലം
സീനിയര്‍ വൈസ് പ്രസിഡന്റ് : അബ്ദുല്‍ വഹാബ് കൊല്ലം
വൈസ് പ്രസിഡന്റ്: അബ്ദുല്‍ മജീദ് പി സിജനറല്‍ സെക്രട്ടറി : സല്‍മാന്‍ കണ്ണൂര്‍ഓര്‍ഗനൈസിംഗ് സെക്രട്ടറി: താഹ പട്ടാമ്പിജോ: സെക്രട്ടറിമാർ : അലി വളാഞ്ചേരി ,നൗഫല്‍ മാറഞ്ചേരിട്രഷറര്‍ : ജംഷീദ് കൈപ്പുഴ

webdesk13: