കൊല്‍ക്കത്ത: നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന മമതാ ബാനര്‍ജിയെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നുവെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷി. പശ്ചിമ മിഡ്‌നാപൂരില്‍ നടന്ന പാര്‍ട്ടി യുവജനവിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണു ഘോഷി വിവാദ പരാമര്‍ശം നടത്തിയത്. ഞങ്ങളുടെ പൊലീസാണ് അവിടെയുണ്ടായിരുന്നതെന്നും അവര്‍ക്കു മമതയെ പുറത്താക്കാമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്നും ഞങ്ങള്‍ ചെയ്തില്ലെന്നും വിവാദ പ്രസ്താവനയില്‍ ഘോഷി അഭിപ്രായപ്പെട്ടു.
നോട്ട് പിന്‍വലിക്കലിനുശേഷം തലയ്ക്കു സ്ഥിരത നഷ്ടപ്പെട്ടിട്ടാണ് മമത ഡല്‍ഹിയിലും പട്‌നയിലും ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നത്. നോട്ടു അസാധു നടപടിയെ തുടര്‍ന്നു ആയിരക്കണക്കിനു കോടികള്‍ നഷ്ടപ്പെടുന്നതിന്റെ ഭയത്തിലാണവര്‍. അതാണ് അവര്‍ സെക്രട്ടേറിയറ്റില്‍തന്നെ തുടരുന്നതെന്നും ഘോഷി ആരോപിച്ചു.
ബി.ജെ.പി ്അധ്യക്ഷന്റെ പരിധിവിട്ട ആരോപണം ഇതിനകംതന്നെ വിവാദമായിരിക്കുകയാണ്.
അതേസമയം, ആരോപണത്തിനു മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു നേരെ പലതരത്തിലുള്ള ഭീഷണികള്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. നോട്ട് അസാധുവാക്കലിനെതിരെ മമത കടുത്ത നിലപാടെടുക്കുന്നതിനാലാണ് ബിജെപി ഭയക്കുന്നതെന്നും തൃണമൂല്‍ കുറ്റപ്പെടുത്തി.