കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആരോപണവിധേയനായ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് ഉപവാസ സമരം നടത്തുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലാണ് ഉപവാസം. സമരം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
കേസില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. നസീറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച മാരകായുധങ്ങള്‍ ഇന്നലെ തലശേരി വാവാച്ചിമുക്കില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഒരു കത്തിയും ഇരുമ്പു ദണ്ഡുമാണ് കണ്ടെടുത്തത്.
കേസില്‍ 11 പ്രതികളുണ്ടെന്നാണ് പൊലീസ് നിരീക്ഷണം. ഇതു വരെ അഞ്ചു പേരെയാണ് പിടികൂടിയിരിക്കുന്നത്. മൂന്നു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതിയുടെ പരിഗണനയിലാണ്. കാവുംഭാഗം സ്വദേശികളായ മിഥുന്‍, വിപിന്‍, ജിതേഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് തീരുമാനമുണ്ടായക്കും.
ആക്രമണം കഴിഞ്ഞ് 25 ദിവസങ്ങള്‍ക്കു ശേഷമാണ് ആയുധങ്ങള്‍ കണ്ടെടുക്കുന്നത്. ആക്രമത്തിനു പിന്നിലെ ഗൂഢാലോചനയെ പറ്റി ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല്. പിന്നില്‍ എ.എന്‍ ഷംസീറാണെന്ന് ആരോപണം ശക്തമാവുമ്പോഴും സി.പി.എം കാര്യമായ പ്രതിരോധമൊന്നും ഉയര്‍ത്തുന്നില്ല. ഇത് കൃത്യത്തിനു പിന്നില്‍ ഷംസീറാണെന്ന സംശയത്തെ ബലപ്പെടുത്തുന്നു. ഷ്ംസീറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ബലപ്പെട്ടിരിക്കുകയാണ്.