മുബൈ: ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ പുരസ്കാര ജേതാവും കോസ്‌റ്റ്യൂം ഡിസൈനറുമായ ഭാനു അതയ്യ അന്തരിച്ചു. 91 വയസായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഭാനു അതയ്യ സൗത്ത് മുംബൈയിലെ വസതിയില്‍ വച്ചാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് കിടപ്പിലായിരുന്നു. സംസ്‌കാരച്ചടങ്ങുകളെല്ലാം സൗത്ത് മുംബൈയില്‍ നടന്നതായി മകള്‍ രാധിക ഗുപ്ത അറിയിച്ചു. ഭാനു എന്ന് മകൾ രാധിക ഗുപ്ത പറഞ്ഞു.
മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച ഭാനു 1956ൽ ഗുരുദത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് ഭാനു കോസ്റ്റ്യൂം ഡിസൈനറായി കരിയർ ആരംഭിച്ചത്. 1983ല്‍ റിച്ചാർഡ് ആറ്റെൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനിംഗിനാണ് ഭാനു അതയ്യയ്ക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. ഗാന്ധിയിൽ ജോൺ മോളോയ്ക്കൊപ്പമാണ് മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരം ഭാനു സ്വന്തമാക്കിയത്. 2012ൽ, തന്റെ ഓസ്കാർ പുരസ്കാരം സുരക്ഷിതമായി സൂക്ഷിക്കാനായി ഭാനു ദ അക്കാഡമി ഒഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസിന് കൈമാറിയിരുന്നു.
അഞ്ച് ദശാബ്ദം നീണ്ട കരിയറിൽ നൂറോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഭാനു ലെകിൻ ( 1990 ), ലഗാൻ ( 2001) എന്നീ ചിത്രങ്ങളിലൂടെ രണ്ട് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.