X

പറങ്കികളുടെ രക്ഷകനായി കോസ്റ്റ; റോണോയും സംഘവും ക്വാര്‍ട്ടറില്‍

സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന അതികായന്‍ സര്‍വ്വതും നഷ്ടപ്പെട്ടെന്ന പോലെ ആ കളിക്കളത്തില്‍ പൊട്ടിക്കരഞ്ഞ നിന്നപ്പോള്‍ ലോകം മുഴുവന്‍ കണ്ണീരണിഞ്ഞതാണ്. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ കോസ്റ്റ വന്‍മതിലായപ്പോള്‍ വിജയം പോര്‍ച്ചുഗലിന്റെ കൈപ്പിടിയിലൊതുങ്ങി. റൊണാള്‍ഡോയുടെ സങ്കടക്കണ്ണീര്‍ ആനന്ദാശ്രുവിലേക്ക് വഴിമാറി.

ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തട്ടു തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. ഒന്നിനു പിറകേ ഒന്നായി സ്ലൊവേിയ തൊടുത്ത മൂന്നു പെനല്‍റ്റി ഷോട്ടുകളും കോസ്റ്റ തടഞ്ഞിട്ടു.

ആദ്യം മുതല്‍ പോര്‍ച്ചുഗല്‍ മിന്നല്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍വല കുലുക്കാനായിരുന്നില്ല. അധികസമയത്തിലെ ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ റോണോ തൊടുത്ത പെനല്‍റ്റി ഷോട്ട് സ്ലൊവേനിയന്‍ ഗോളി യാന്‍ ഒബ്ലാക് തടഞ്ഞിട്ടു. അധികസമയത്തും ഗോള്‍ പിറന്നില്ല. എന്നാല്‍ പോര്‍ച്ചുഗീസ് പട മുന്നേറ്റം തുടര്‍ന്നു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കേ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുക്കാനെത്തിയ റോണോക്ക് പിഴച്ചു. അധികസമയത്തെ ആദ്യ പകുതിയും അവസാനിച്ചു. മൈതാനത്ത് റൊണാള്‍ഡോ കണ്ണീരണിഞ്ഞു. സഹതാരങ്ങള്‍ റോണോയെ ആശ്വസിപ്പിക്കാനെത്തി.

വല കുലുങ്ങാതെ അധിക സമയവും അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ട്. അവിടെ മാന്ത്രികനെ പോലെ രക്ഷകനായി പോര്‍ച്ചുഗീസിന് ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റ. തകര്‍പ്പന്‍ സേവുകള്‍. സ്ലൊവേനിയയുടെ മൂന്ന് കിക്കും തടുത്തിട്ട കോസ്റ്റ കരുത്തില്‍ റോണോയും സംഘവും ക്വാര്‍ട്ടറിലേക്ക്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കോസ്റ്റയെ തന്നെയാണ് സൂപ്പര്‍ താരമായി തിരഞ്ഞെടുത്തത്.

webdesk13: