ജലന്ധറില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ കൊന്ന കേസില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. മക്‌സുദാന്‍ സ്വദേശികളായ സുശീല്‍ മണ്ഡല്‍, ഇയാളുടെ ഭാര്യയായ മീനു എന്നിവരാണ് അറസ്റ്റിലായത്.
വീടിനുള്ളില്‍ ഇരുമ്പുപെട്ടിക്കുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സഹോദരിമാരുടെ മൃതദേഹങ്ങള്‍. അമൃത കുമാരി (9), ശക്തി കുമാരി (7), കഞ്ചന്‍ കുമാരി (4) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണു മാതാപിതാക്കള്‍ പറഞ്ഞത്.
ഞായറാഴ്ച രാത്രി മക്‌സുദന്‍ പൊലീസ് സ്‌റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനിടെ പെട്ടിക്കു ഭാരക്കൂടുതല്‍ തോന്നിയതിനെ തുടര്‍ന്നു തുറന്നു നോക്കിയപ്പോഴാണു മ!ൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ചെലവ് വഹിക്കാന്‍ കഴിയാത്തതിനെ തു!ടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പാലില്‍ വിഷം കലക്കി കൊടുത്ത് ആണ് കുട്ടികളെ കൊലപ്പെടുത്തിയത്. ശേഷം ഇരുമ്പുപെട്ടിക്കുളളില്‍ മൃതദേഹം ഒളിപ്പിച്ചുവെക്കുകയായിരുന്നു.