ഓവല്‍: വെടിക്കെട്ട് ബാറ്റിങുമായി കോറി ആന്‍ഡേഴ്‌സണ്‍ കളം നിറഞ്ഞ മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. 27 റണ്‍സിനാണ് കടുവകളെ കിവികള്‍ തോല്‍പിച്ചുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 3-0ത്തിന് തൂത്തുവാരി. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 194 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലദേശ് 20 ഓവറില്‍ ആറിന് 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സ് നേടിയത്.
കോറി ആന്‍ഡേഴ്‌സന്റെ മിന്നല്‍ ബാറ്റിങാണ് കിവികള്‍ക്ക് കൂറ്റന്‍ സ്‌കോര്‍ നേടാനായത്. 10 സിക്‌സറുകളുടെയും നാല് ബൗണ്ടറികളുടെയും അകമ്പടിയോടെ 41 പന്തില്‍ 94 റണ്‍സാണ് കോറി ആന്‍ഡേഴ്‌സണ്‍ നേടിയത്. 229.27 ആയിരുന്നു കോറിയുടെ സ്‌ട്രേക്ക് റൈറ്റ്. സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഓവര്‍ അവസാനിക്കുകയായിരുന്നു. 57 പന്തില്‍ 60 റണ്‍സെടുത്ത കെയിന്‍ വില്യംസണും കോറിക്ക് പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങില്‍ പതിവ് പോലെ ബംഗ്ലാദേശ് വിറച്ചു. സൗമ്യ സര്‍ക്കാര്‍(42) ഷാക്കിബ് അല്‍ ഹസന്‍(41) എന്നിവര്‍ തിളങ്ങിയെങ്കിലും
കൂറ്റന്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ വേണ്ട വെടിക്കെട്ട് ഇന്നിങ്‌സ് ആരില്‍ നിന്നും ഇല്ലാതെ പോയി. കിവികള്‍ക്ക് വേണ്ടി ഇഷ് സോദി, ട്രെന്‍ഡ് ബൗള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.കോറി ആന്‍ഡേഴ്‌സനാണ് മാന്‍ഓഫ്ദ മാച്ച്. തോല്‍വിയോടെ മൂന്ന് മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പര ന്യൂസിലാന്‍ഡ് തൂത്തുവാരി. ഇനി രണ്ട് ടെസ്റ്റുകളാണ് ബാക്കിയുള്ളത്.