താമരശ്ശേരി: ക്വാറികളുടെ പാരിസ്ഥികാനുമതിക്ക് സമര്‍പ്പിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. രാരോത്ത് വില്ലേജ് സ്‌പെഷല്‍ വില്ലേജ് ഓഫീസറും ജോയിന്റ് കൗണ്‍സില്‍ താമരശ്ശേരി താലൂക്ക് സെക്രട്ടറിയുമായ കാരശേരി പരവതാനി എം.ബഷീര്‍ (49), വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചൂലൂര്‍ കുറുമ്പ്ര തൊടികയില്‍ രാകേഷ്‌കുമാര്‍ (38) എന്നിവരെയാണ് വിജിലന്‍സ് ഡിവൈഎസ്പി ജി.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചുങ്കത്തെ മൂന്ന് ക്വാറികളുടെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് ജിയോളജി ആന്റ് മൈനിങ് വകുപ്പില്‍ നല്‍കാനായി താമരശ്ശേരി സ്വദേശിയായ ശിവകുമാര്‍ 2017ല്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ അപേക്ഷ വില്ലേജ് ഓഫീസറുടെ അടുത്തെത്തിക്കാതെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ മാറ്റി വെക്കുകയും പല കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയുമായിരുന്നു. രണ്ട് ക്വാറികളുടെ സര്‍ട്ടിഫിക്കറ്റിനും കൂടെ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ക്വാറി ഉട