X

കോഴവിവാദം: മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കട്ടെ: ഷിബു ബേബി ജോണ്‍

എന്‍.സി.പി അജിത് പവാര്‍ ഗ്രൂപ്പ് കേരളത്തിലെ 3 എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവരം ആഴ്ചകള്‍ക്ക് മുന്‍പേ അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. 50 കോടി രൂപവെച്ച് ഒരു എം.എല്‍.എയ്ക്ക് കൊടുക്കാമെന്ന് പറയുമ്പോള്‍ അതിന്റെ സ്രോതസ്സ് അന്വേഷിക്കണ്ടേ, എന്തുകൊണ്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ മുഖ്യമന്ത്രി സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കട്ടെയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണമുയര്‍ന്നിരുന്നു. മുന്‍മന്ത്രി ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് തുക വാഗ്ദാനം ചെയ്തത് എന്നായിരുന്നു ആരോപണം.

 

webdesk13: