X

അഴിമതി: ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് വേണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നത്. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമനിര്‍മാണ സംഭാംഗത്വം പരമ പവിത്രമാണ്.

കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മികതയല്ല. അതിനാല്‍ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കി ഹര്‍ജിയിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. സെപ്തംബര്‍ 15ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. രാജ്യത്ത് നിലവി ല്‍ 5175 കേസുകളാണ് നിയമസഭാ, പാര്‍ലമെന്റ് സാമാജികര്‍ക്കെതിരെ ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൊത്തം കേസുകളുടെ നാലിലൊന്ന് ശതമാനവും ഉത്തര്‍പ്രദേശിലെ ജനപ്രതിനിധികളുടെ പേരിലുള്ളതാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെയുള്ള കണക്കാണിത്.

webdesk11: