ആലപ്പുഴ: മലബാര്‍ ബ്രൂവറിസിന്റെ പിതൃത്വം എല്‍.ഡി.എഫിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്റണിയാണെന്ന പരാമര്‍ശം പിന്‍വലിക്കണം. ബ്രൂവറിക്ക് ആന്റണി അനുമതി നല്‍കിയിട്ടില്ല. 1998ല്‍ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചത്-ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2003ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
വിജരാഘവന്റേയും രാമകൃഷ്ണന്റെയും നീക്കം അപഹാസ്യമാണ്. എക്‌സൈസ് മന്ത്രി രാമകൃഷ്ണനും എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവും മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയത് മന്ത്രിസഭയോ മുന്നണിയോ നിയമസഭയോ അറിഞ്ഞിട്ടില്ല. ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ബ്രൂവറികള്‍ അനുവദിച്ചിരിക്കുന്നത്. ഇത് പിടികൂടിയപ്പോള്‍ പ്രതിപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുകയാണ്. താന്‍ ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് ഇതുവരെ എക്‌സൈസ് മന്ത്രിക്ക് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. ബ്രൂവറികള്‍ അനുവദിച്ചതില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.