X

മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്;പ്രതിപക്ഷ നേതാവ്‌

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാനവര്‍ഗത്തെ മറന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍.

സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് പൗര പ്രമുഖരുമായി മാത്രം മുഖ്യമന്ത്രി സംസാരിക്കട്ടെ. കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങും. സില്‍വര്‍ ലൈന്‍ പദ്ധതി ബാധിക്കുന്ന പാവപ്പെട്ടവരെ ഞങ്ങള്‍ കാണും. കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. മോദിയെ വിമര്‍ശിക്കുന്ന അതേ ഭാഷയില്‍ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമര്‍ശിക്കേണ്ടി വരും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Test User: