X
    Categories: gulfNews

കോവിഡ് ഭീതിയില്‍ യുഎഇ; പോസിറ്റീവ് കേസുകള്‍ ആദ്യമായി ആയിരം കടന്നു

ദുബൈ: യുഎഇയില്‍ ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ ആയിരം കടന്നു. ശനിയാഴ്ച 1007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 521 പേര്‍ രോഗമുക്തരാകുകയും ഒരാള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്‌തെന്ന് രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

78849 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 68983 പേര്‍ രോഗമുക്തരായ. 399 പേരാണ് മരിച്ചത്. 9467 പേര്‍ ചികിത്സയിലാണ്.

95,287 പേരെ പരിശോധന നടത്തിയതില്‍ നിന്നാണ് 1007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 79 ലക്ഷം ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാഷ്ട്രമാണ് യുഎഇ.

ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യമാണ് യുഎഇ. 0.5 ശതമാനമാണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 90 ശതമാനവും.

Test User: