X

അബുദാബിയില്‍ 20 ലക്ഷം കോവിഡ് വാക്‌സിനെത്തി; കുത്തിവയ്പ്പ് ഉടന്‍

അബുദാബി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ചരിത്രമെഴുതി യുഎഇയില്‍ വാക്‌സിനെത്തി. അബുദാബിയില്‍ രണ്ടു ദശലക്ഷം വാക്‌സിനുകളാണ് വ്യാഴാഴ്ച രാത്രിയെത്തിയത്. ഹോപ് കണ്‍സോര്‍ഷ്യമാണ് വാക്‌സിനുകള്‍ സുരക്ഷിതമായി രാജ്യത്തെത്തിച്ചത്. കുത്തിവയ്പ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ഏഴ് ബോയിങ് 777-300ഇആര്‍ വിമാനങ്ങളാണ് ഇവ കൊണ്ടുവരാനായി ഉപയോഗിച്ചത്. പ്രത്യേക തരം ഊഷ്മാവില്‍ ക്രമീകരിച്ച ആകാശവാഹനങ്ങളാണ് ഇവ. ജി42 ഹെല്‍ത്ത്‌കെയറുമായി സഹകരിച്ചാണ് ഹോപ് കണ്‍സോര്‍ഷ്യം വാക്‌സിനുകള്‍ സൂക്ഷിപ്പു കേന്ദ്രത്തിലേക്ക് മാറ്റിയത്. വിമാനത്തില്‍ എത്തിയ ഡോസുകള്‍ റോഡ് മാര്‍ഗമാണ് അബുദാബിയിലെ കിസാദ് തുറമുഖത്ത് പ്രത്യേകം തയ്യാറാക്കിയ സംഭരണശാലയിലേക്ക് മാറ്റിയത്.

അബുദാബിയിലെ ഹോപ് കണ്‍സോര്‍ഷ്യത്തിനും ലോജിസ്റ്റിക് വ്യവസായത്തിനും ഇത് സുപ്രധാന നാഴികക്കല്ലാണ്. ആഗോള ലോജിസ്റ്റിക് വെല്ലുവിളിയെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ എങ്ങനെ അതിജീവിക്കാം എന്നതാണ് ഈ ഓപറേഷന്‍ കാണിച്ചു തരുന്നത്- അബുദാബി ആരോഗ്യവിഭാഗം ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമദ് പറഞ്ഞു.

Test User: