കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി കനേഡിയന്‍ ഗവേഷകര്‍. വായൂസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളാണ് ഇനി കോവിഡ് വ്യാപനത്തിന്റെ പ്രധാന ഘടകമായി മാറുകയെന്ന് ഇവര്‍ പറഞ്ഞു. കാനഡ പോലുള്ള രാജ്യങ്ങളില്‍ ശൈത്യകാലത്ത് കോവിഡ് വ്യാപനം ഉയര്‍ന്നതിന് സമാനമായ ഒരു പ്രതിഭാസം വേനല്‍ക്കാലത്തെ ചൂടിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സംഭവിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
മെയ്, ജൂണ്‍ മാസങ്ങളില്‍ താപനില ഉയരുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മാസ്‌ക് ഉപയോഗവും ചെറിയ ഒത്തുചേരലുകളും ഒക്കെ പലയിടത്തും ആളുകളുടെ ശ്രദ്ധ കുറച്ചിട്ടുണ്ടെന്നും വേനല്‍ ചൂടില്‍ നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായേക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ടൊറന്റോ ആസ്ഥാനമായുള്ള യൂണിറ്റി ഹെല്‍ത്ത് സെന്റ് മൈക്കല്‍ ഹോസ്പിറ്റലിലെ എപ്പിഡെമിയോളജിസ്റ്റും സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് റിസര്‍ച്ചിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഭാത് ജാ ആണ് മുന്നറിയിപ്പ് നല്‍കിയത്.