X
    Categories: Newsworld

കൊറോണയ്ക്ക് പിന്നില്‍ ചൈനയോ? , നിഗൂഢത അന്വേഷിക്കാന്‍ ഗവേഷകര്‍ ചൈനയില്‍

കൊറോണവൈറസിന് പിന്നിലെ നിഗൂഢത അന്വേഷിക്കാന്‍ പതിമൂന്ന് ഗവേഷകര്‍ ചൈനയിലെത്തി. കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 13 രാജ്യാന്തര വിദഗ്ധരാണ് ചൈനയിലെത്തിയിരിക്കുന്നത്. ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി) പ്രവര്‍ത്തനത്തിന്റെ ഒരു റിപ്പോര്‍ട്ടും പുറത്തുവിട്ടു. വിവാദമായ വുഹാന്‍ ലാബില്‍ നിന്ന് വൈറസ് പുറത്തുപോയിരിക്കാമെന്നു തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്.

കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതായി ആദ്യം പ്രഖ്യാപിക്കുന്നതിന് മുന്‍പ്, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നിരവധി ഗവേഷകര്‍ രോഗബാധിതരായിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് യുഎസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

വുഹാനിലെ ലാബിലാണ് കൊറോണ വൈറസ് നിര്‍മിച്ചതെന്ന് നേരത്തെ ഒരു ചൈനീസ് വൈറോളജിസ്റ്റ് അവകാശപ്പെട്ടിരുന്നു. ഇതിന് തെളിവുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. കേസില്‍ വിസില്‍ ബ്ലോവര്‍ ആയ ശേഷം ചൈനയില്‍ നിന്ന് ഓടിപ്പോയതായി കരുതപ്പെടുന്ന ലിമെംഗ് യാന്‍, വുഹാന്‍ ലാബിലാണ് മാരകമായ വൈറസ് ഉണ്ടാക്കിയതെന്ന് തെളിയിക്കാന്‍ തെളിവുണ്ടെന്ന് അവകാശപ്പെട്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍വന്നിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) സ്വതന്ത്ര പത്രപ്രവര്‍ത്തകരെയും അന്വേഷകരെയും ആഗോള ആരോഗ്യ അധികാരികളെയും ഡബ്ല്യുഐവിയിലെ ഗവേഷകരെ അഭിമുഖം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുവെന്നും യുഎസ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.വുഹാന്‍ ലാബിലേത് രഹസ്യ സൈനിക പ്രവര്‍ത്തനമാണെന്നും യുഎസിന്റെ വസ്തുതാപത്രം ആരോപിക്കുന്നു.

 

Test User: