പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ബംഗളൂരു രജരാജേശ്വരി നഗറിലെ 13 കാരനാണ് ജീവനൊടുക്കിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വീട്ടിലെത്തിയ വിദ്യാര്‍ത്ഥി മുറിയടച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.
പരീക്ഷയില്‍ കോപ്പിയടിക്കുന്നത് കണ്ടെത്തിയ അധ്യാപിക വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പലിന് മുന്നില്‍ ഹാജരാക്കിയിരുന്നു. പിന്നാലെ രക്ഷിതാവിനെ സ്കൂളിലേക്ക് വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിക്ക് നേരെ പറ്റിയ പിഴവിന് നടപടി എടുത്തിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.