സാവോ പോളോ: കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ലൂസേഴ്‌സ് ഫൈനലില്‍ അര്‍ജന്റീന ജയിച്ചെങ്കിലും മെസ്സിക്ക് ചുവപ്പ് ചുവപ്പ് കാര്‍ഡ് നല്‍കിയത് വിവാദമാവുന്നു. ചിലി താരം ഗാരി മെഡലുമായി കശപിശയുണ്ടാക്കിയതിനാണ് മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. എന്നാല്‍ ഗാരി മെഡലാണ് പ്രകോപനം ഉണ്ടാക്കിയതെന്നും മെസ്സിക്ക് അനാവശ്യമായാണ് റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചതെന്നുമാണ് മെസ്സി ആരാധകര്‍ പറയുന്നത്.
മത്സരത്തില്‍ അഗ്യൂറോ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയത് മെസ്സിയുടെ മനോഹരമായ പാസ് ആയിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. രണ്ടാം പകുതിയില്‍ ചിലിക്ക് അനുവദിച്ച പെനാല്‍റ്റിയെ സംബന്ധിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്. മത്സരത്തില്‍ 2-1ന് ജയിച്ച അര്‍ജന്റീന കോപ്പയില്‍ മൂന്നാം സ്ഥാനം നേടി. സെര്‍ജിയോ അഗ്യൂറോ, പൗലോ ഡിബാല എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്.