റിയല്‍ ബെറ്റീസിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടറില്‍. മിന്നും ഫോമിലുള്ള കൗമാര താരം ലമീന്‍ യമാല്‍ ഗോളും അസിറ്റുമായി തിളങ്ങി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നേറിയ കറ്റാലന്‍മാര്‍ മൂന്നാംമിനിറ്റില്‍ തന്നെ ആദ്യവെടിപൊട്ടിച്ചു.
യുവതാരം ഗാവിയാണ് ആദ്യ ഗോള്‍ നേടിയത്. 27ാം മിനിറ്റില്‍ ഡിഫെന്‍ഡര്‍ ജുല്‍സ് കുന്‍ഡെ ബാഴ്‌സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ലമീന്‍ യമാലിന്റെ അസിസ്റ്റിലായിരുന്നു ഫ്രഞ്ച് താരം ലക്ഷ്യംകണ്ടത്.
രണ്ടാം പകുതിയില്‍ ബാഴ്‌സ ആക്രമണം തുടര്‍ന്നു. 58ാം മിനിറ്റില്‍ റഫീഞ്ഞയിലൂടെ മൂന്നാം ഗോളും കണ്ടെത്തി. 67ാം മിനിറ്റില്‍ ഫെറാന്‍ ടോറസും 75ാം മിനിറ്റില്‍ ലാമിന്‍ യമാലും ഗോള്‍ നേടിയതോടെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ മുന്നിലെത്തി.
84ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിറ്റര്‍ റോക്ക് റയല്‍ ബെറ്റിസിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍മാഡ്രിഡിനെ അനായാസം തോല്‍പ്പിച്ച് ബാഴ്‌സ കിരീടംചൂടിയിരുന്നു.