കോപ്പ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ബ്രസീലില്‍ നടക്കുന്ന കോപ്പയില്‍ കളിക്കില്ലെന്ന് ബ്രസീല്‍ ടീം അംഗങ്ങള്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമാണെന്നും ആരോഗ്യം പണയം വച്ച് കളിക്കാനില്ലെന്നും ടീം അംഗങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളാണ് കോപ്പ ബഹിഷ്‌കരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അര്‍ജന്റീനയും ബ്രസീലില്‍ കോപ്പ നടത്തുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
അര്‍ജന്റീനകൊളംബിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങള്‍ക്ക് പകരമാണ് പകരമാണ് ബ്രസീലിനെ വേദിയാക്കിയത്.
കൊവിഡ് കേസുകള്‍ ബാധിച്ച സാഹചര്യത്തിലാണ് അര്‍ജന്റീനയെ ആതിഥേയരില്‍ നിന്ന് നീക്കിയത്. അര്‍ജന്റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്റ് നടത്തുന്നതില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു.