X

കോപ്പ അമേരിക്ക കളിക്കാന്‍ ഇന്ത്യയ്ക്ക് ക്ഷണം; ഉറപ്പ് നല്‍കാതെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

ഡല്‍ഹി: ഇന്ത്യയ്ക്ക് കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ക്ഷണം. ടൂര്‍ണമെന്റില്‍ അതിഥി രാജ്യങ്ങളായി മത്സരിക്കേണ്ട ആസ്‌ട്രേലിയയും ഖത്തറും പിന്മാറിയതോടെയാണ് അധികൃതര്‍ ഇന്ത്യയെ ക്ഷണിച്ചത്.

കഴിഞ്ഞ വര്‍ഷം നടക്കാനിരുന്ന ടൂര്‍ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തിലേക്ക് മാറ്റിവച്ചിരുന്നു. ഇതിലേക്കാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചത്. അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിന്ന് ജൂണ്‍ മാസത്തിലേക്ക് മാറ്റിയതിന്റെ പശ്ചാത്തലത്തില്‍ ഈ ക്ഷണത്തിന് ഇന്ത്യ മറുപടി നല്‍കിയിട്ടില്ല.

കോപ്പ അമേരിക്ക കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം ലഭിച്ച വിവരം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. ജൂണ്‍ 11നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്. കൊളംബിയയും അര്‍ജന്റീനയുമാണ് ആതിഥേയര്‍.

 

Test User: