X

കോപ അമേരിക്ക: ബ്രസീല്‍ ടീം പ്രഖ്യാപിച്ചു, നെയ്മര്‍ പുറത്ത്‌

ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരം കസമിറോയെ ഒഴിവാക്കിയപ്പോള്‍ വണ്ടര്‍കിഡ് എന്‍ഡ്രിക് ആദ്യമായി പ്രധാന ടൂര്‍ണമെന്റില്‍ ഇടംപിടിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പരിശീലകന്‍ ഡൊറിവല്‍ ജൂനിയര്‍ പ്രഖ്യാപിച്ച സംഘത്തില്‍ ടോട്ടനം സ്ട്രൈക്കര്‍ റിച്ചാലിസന്‍, ആഴ്സനല്‍ ഫോര്‍വേര്‍ഡ് ഗബ്രിയേല്‍ ജീസസ്, യുണൈറ്റഡ് താരം ആന്റണി എന്നിവരും ഇടംപിടിച്ചില്ല. അടുത്ത സീസണില്‍ റയല്‍ മാഡ്രഡില്‍ കളിക്കാനിരിക്കുന്ന 17കാരന്‍ എന്‍ഡ്രിക്കാണ് സ്‌ക്വാര്‍ഡിലെ ജൂനിയര്‍.

ഇംഗ്ലണ്ടിനെ വെംബ്ലിയില്‍ തോല്‍പ്പിച്ചും സ്പെയിനെ സമനിലയില്‍ തളച്ചും മികച്ച ഫോമിലാണ് പുതിയ പരിശീലകന് കീഴില്‍ ഇറങ്ങിയ മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ തവണ കലാശപോരാട്ടത്തില്‍ അര്‍ജന്റീനയോട് കീഴടങ്ങിയ ബ്രസീല്‍ കോപ തിരിച്ചു പിടിക്കാനാണ് കരുത്തില്‍ ഇറങ്ങുന്നത്.

ഗോള്‍കീപ്പര്‍: അലിസന്‍(ലിവര്‍പൂള്‍), ബെനറ്റോ(അത്ലറ്റികോ-പിആര്‍), എഡര്‍സന്‍(മാഞ്ചസ്റ്റര്‍ സിറ്റി)

ബെര്‍ണാള്‍ഡോ(പിഎസ്ജി), എഡര്‍ മിലിറ്റാവോ(റിയല്‍ മാഡ്രിഡ്), ഗബ്രിയേല്‍(ആഴ്സനല്‍), മാര്‍ക്കിഞോസ്(പിഎസ്ജി), ഡാനിലോ(യുവന്റസ്),യാന്‍ കൗട്ടോ(ജിറോണ), ഗില്ലെര്‍മെ അരാന(അത്ലറ്റിക്കോ-എംജി), വെന്‍ഡെല്‍(പോര്‍ട്ടോ) എന്നിവരാണ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്.

മധ്യനിര:ആന്ദ്രെസ് പെരേര(ഫുള്‍ഹാം), ബ്രൂണോ ഗിമെറസ്(ന്യൂകാസില്‍ യുണൈറ്റഡ്), ഡഗ്ലസ് ലൂയിസ്(ആസ്റ്റണ്‍ വില്ല), ജോ ഗോമസ്(വോള്‍വെര്‍ഹാംപ്ടണ്‍), ലൂകാസ് പക്വറ്റ(വെസ്റ്റ്ഹാം യുണൈറ്റഡ്)

എന്‍ഡ്രിക്(പാല്‍മെറസ്), ഇവനില്‍സണ്‍(പോള്‍ട്ടോ), ഗബ്രിയേല്‍ മാര്‍ട്ടിനലി(ആഴ്സനല്‍), റഫിഞ്ഞ(ബാഴ്സലോണ), റോഡ്രിഗോ(റയല്‍മാഡ്രിഡ്), സാവിഞ്ഞോ(ജിറോണ), വിനീഷ്യസ് ജൂനിയര്‍(റിയല്‍ മാഡ്രിഡ്) എന്നിങ്ങനെയാണ് മുന്‍നിര കളിക്കാര്‍.

webdesk13: