X
    Categories: Newsworld

COP27: കാലാവസ്ഥയും ഊര്‍ജസുരക്ഷയും ഒരുമിച്ചുപോകണം; ഋഷിസുനക്

കാലാവസ്ഥാസംരക്ഷണവും ഊര്‍ജസുരക്ഷയും ഒരുമിച്ച് പോകണമെന്നും പ്രതീക്ഷക്ക് വകയുണ്ടെന്നും ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനക്. ഈജിപ്തിലെ ശറമുല്‍ ശൈഖില്‍ നടക്കുന്ന ലോകകാലാവസ്ഥാ ഉച്ചകോടിയില്‍ എത്തി വിദേശത്ത് പൊതുവേദിയില്‍ ആദ്യമായി സംസാരിക്കുകയായിരുന്നു സുനക്.

യുക്രൈന്‍ യുദ്ധംകാരണം കാലാവസ്ഥാ നിയന്ത്രണത്തില്‍ പിന്നോട്ടുപോകേണ്ട കാര്യമില്ല. ലോകം ‘കാലാവസ്ഥാ നരകത്തിന്റെ പാതയിലാണെന്ന് ‘ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് നേരത്തെ യോഗത്തില്‍ പറഞ്ഞിരുന്നു. ‘സഹകരിക്കുക അല്ലെങ്കില്‍ നശിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ളത്’. അദ്ദേഹം പറഞ്ഞു.

120 രാജ്യങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു. പരമ്പരാഗത ഊര്‍ജ ഉപയോഗത്തിലേക്ക് ലോകം മാറേണ്ടത് അനിവാര്യമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. നിരവധി പരിസ്ഥിതി ആക്ടിവിസ്റ്റുകളും നഗരത്തില്‍ തമ്പടിച്ചിട്ടുണ്ട്. ഗ്രേറ്റ തുംബെര്‍ഗ് ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് രംഗത്തെത്തിയെങ്കിലും ഈജിപ്തിലെത്തിയിട്ടില്ല. കല്‍ക്കരി ഉപയോഗം കുറക്കുക, 2030 ഓടെ വനനശീകരണം പൂര്‍ണമായും നിര്‍ത്തിവെക്കുക, മീതൈന്‍ വാതക ബഹിര്‍ഗമനം 30 ശതമാനം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഗ്ലാസ്ഗോ ഉച്ചകോടി മുന്നോട്ടുവെച്ചിരുന്നത്.

Test User: