X

കളമശേരിയില്‍ രാത്രി ട്രെയിനില്‍നിന്നു യുവതി കുറ്റിക്കാട്ടില്‍ വീണു; പുതുജീവന്‍ നല്‍കി പൊലീസുകാര്‍

മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ട്രെയിനില്‍ നിന്നു വീണ് കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്കു പുതുജീവന്‍ നല്‍കി പൊലീസ്. കളമശേരി സ്‌റ്റേഷനിലെ പൊലീസുകാരാണ് നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനു സമീപം വൈലോപ്പിള്ളി വീട്ടില്‍ സോണിയയെ (35) ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയത്.

എസ്.ഐ കെഎ.നജീബ്, പൊലീസുകാരായ ആര്‍.ശ്രീജിഷ്, ഷാബിന്‍, ഇബ്രാഹിം, ടിഎ നസീബ് എന്നിവരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.20 നാണ് സോണിയ വീണത്. ഇത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ഉടനെ കളമശേരി റെയില്‍വേ സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഉടനെ കളമശേരി മുതല്‍ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്നു തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തിരികെ പോകുമ്പോഴാണ് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിനു സമീപത്തെ കുറ്റിക്കാട്ടില്‍ കിടന്ന യുവതിയെ കണ്ടത്. ഉടനെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

webdesk14: