X

‘വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിക്കാം; തടഞ്ഞ് നിര്‍ത്തി വലിച്ചുകീറുന്നത് അവസാനിപ്പിക്കണം’- മന്ത്രി കെ.ബി ഗണേഷ് കുമാര്‍

വാഹനങ്ങളില്‍ നിയമപരമായ രീതിയില്‍ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതിന്റെ പേരില്‍ വാഹനം തടഞ്ഞ് ഫിലിം വലിച്ചുകീറുന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടന്നെും ഈ രീതി മോട്ടോര്‍ വാഹന വകുപ്പിലെയും എന്‍ഫോഴ്‌സ്‌മെന്റിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കൂളിങ് ഫിലിം ഒട്ടിക്കാന്‍ അനുവാദം നല്‍കിയ ഹൈക്കോടതി വിധി ഉദ്യോഗസ്ഥര്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളുടെ ഫ്രണ്ട് ഗ്ലാസില്‍ 70% കാണാവുന്ന രീതിയിലും സൈഡ് ഗ്ലാസുകളില്‍ 50% കാണാവുന്ന രീതിയിലും കൂളിങ് ഫിലിം ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവ്. വാഹനത്തിലിരിക്കുന്നവരെ കാണാന്‍ കഴിയാത്ത രീതിയില്‍ കൂളിങ് ഫിലിം ഉപയോഗിച്ചിട്ടുണ്ടെങ്കിലും വലിച്ചു കീറുന്ന പ്രവണത ഒഴിവാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമിത അളവില്‍ കൂളിങ് ഫിലിം വെച്ചവര്‍ക്ക് ചലാന്‍ നല്‍കുകയോ പിഴ ചുമത്തുകയോ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

റോഡുകളില്‍ വണ്ടി പിടിച്ചു നിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണികള്‍, കുട്ടികള്‍, കാന്‍സര്‍ രോഗികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് ചൂട് സഹിക്കുന്നതില്‍ പരിമിതിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

 

webdesk17: