X
    Categories: indiaNews

രാജസ്ഥാനില്‍ 500 രൂപയ്ക്ക് പാചക വാതകം; വമ്പന്‍ വാഗ്ദാനവുമായി അശോക് ഗെലോട്ട്

ജയ്പുര്‍: അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പന്‍ വാഗ്ദാനം പ്രഖ്യാപിച്ച് അശോക് ഗെലോട്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗക്കാര്‍ക്ക് പാചകവാതക നിരക്കില്‍ ഇളവ് നല്‍കുമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1,040 രൂപ വിലയുള്ള സിലിന്‍ഡറുകള്‍ 500 രൂപ നിരക്കില്‍ നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. വര്‍ഷത്തില്‍ 12 സിലിന്‍ഡറുകളാണ് ലഭ്യമാക്കുക. അല്‍വാറില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി പാവങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍, സിലിന്‍ഡര്‍ ഒഴിഞ്ഞു കിടക്കുകയാണ്. 400 മുതല്‍ 1,040 രൂപവരെയാണ് സിലിന്‍ഡറിന് നിലവില്‍ വിലയെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ആനുകൂല്യം ലഭിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതലായിരിക്കും പദ്ധതി നടപ്പിലാക്കുക.

Test User: