X

സിജിയിൽ കോൺവൊക്കേഷൻ

കോഴിക്കോട്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ കരിയർ ഡിപ്പാർട്ട്മെന്റ് കീഴിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ഡിപ്ലോമ കോഴ്സിന്റെ ബിരുദദാന ചടങ്ങ് ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു.

ദേശിയ കായിക മേഖലയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പാരീസ് ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്ന് 117 കായിക താരങ്ങളാണ് പങ്കെടുത്തത്.

എന്നാൽ അനുബന്ധ സ്റ്റാഫായി 140 പേർ ഉണ്ടായിരുന്നുവെന്നത് തൊഴിൽ സാധ്യതകൾക്ക് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ആത്മവിശ്വാസമുള്ള ജനതയെ വാർത്തെടുക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.ഇക്കാര്യത്തിൽ സിജിയുടെയും കരിയർ ഗൈഡുമാരുടെയും പങ്ക് സുപ്രധാനമാണെന്നും കമാൽ വരദൂർ പറഞ്ഞു.

സിജി ക്യാമ്പസ്സിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള അവാർഡ് വിതരണവും, റാങ്ക് കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്തു.

ബിരുദദാന ചടങ്ങിനോടൊപ്പം പതിമൂന്നാമത് ഡി സി ജി സി ബാച്ചിന്റെ ഉദ്ഘാടനം സിജി പ്രസിഡന്റ് ഡോ. എ ബി മൊയ്തീൻകുട്ടി നിർവഹിച്ചു.സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ് എ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി.

കരിയർ വിഭാഗം ഡയറക്ടർ കെ അസ്കർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കബീർ പറപ്പൊയിൽ, പി ആർ ഡയറക്ടർ എം വി സക്കറിയ,ജാഫർ സാദിഖ് എന്നിവർ ആശംസാ പ്രസംഗം നടത്തി.

ഒന്നാം റാങ്ക് ജേതാവ് അരുൺ പി ശങ്കർ കോഴ്സ് അനുഭവങ്ങൾ വിവരിച്ചു. ഡി സി ജി സി കോഴ്സ് കോ-ഡയറക്ടർ മജ്ബൂറ നൗഫൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ സൈനുദ്ദീൻ നന്ദിയും പറഞ്ഞു.

webdesk13: