ഇസ്‌ലാമിലേക്ക് മതം മാറിയ മാതാവിന്റെസ്വത്തില്‍ പങ്ക് ആവശ്യപ്പെട്ട മക്കളോട് അവകാശമില്ലെന്ന് കോടതി. അഹമ്മദാബാദ് കോടതിയുടേതാണ് വിധി. രഞ്ജന്‍ ത്രിപാഠിയാണ് മതംമാറിയത്. ഇവരുടെ മൂന്ന് പെണ്‍മക്കളാണ് കോടതിയെ സ്വത്തിനായി സമീപിച്ചത്. ശരീഅത്ത് നിയമപ്രകാരം സ്വത്തിന് അവകാശമില്ലെന്നാണ് വിധി. ഹിന്ദുമതവിശ്വാസികളാണ് മക്കള്‍. 1979ലാണ ്‌രഞ്ജന്റെ ഭര്‍ത്താവ് മരിക്കുന്നത്. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവിന് പകരം രഞ്ജന ്കമ്പനി ജോലികൊടുത്തു. തുടര്‍ന്ന് ഇവര്‍ മുസ്‌ലിമിനെ സ്‌നേഹിച്ച് വിവാഹം ചെയ്യുകയായിരുന്നു.
1990ല്‍ ചെലവിന് ആവശ്യപ്പെട്ട് മക്കള്‍ മൂന്നുപേരും കോടതിയെ സമീപിച്ചതോടെ അത് അനുവദിച്ചു. രഞ്ജന്‍ പുതിയ ഭര്‍ത്താവുമൊത്തും മക്കള്‍ അവരുടെ മുത്തച്ഛന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. ചെലവിന് തുക അനുവദിച്ചതിനെതുടര്‍ന്നാണ് സ്വത്ത് അവകാശപ്പെട്ട് കോടതിയെ മക്കള്‍ സമീപിക്കുന്നത്. രഹന മാലിക് എന്നാണ ്‌രഞ്ജന്റെ പുതിയ പേര്. 1995ലായിരുന്നു വിവാഹം.അപ്പീലിന് ഒരുങ്ങുകയാണ് മക്കളിപ്പോള്‍.