X

തീവ്രവാദികളുടെ ‘പേരിൽ’ വിവാദം; നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് മേധാവിക്ക്‌ സമൻസ്

നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ കണ്ടന്റ് മേധാവിക്ക്‌ സമൻസ്. IC 814: ദ കാണ്ഡഹാർ ഹൈജാക്ക് വെബ് സീരീസ് വിവാദവുമായി ബദ്ധപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. കാണ്ഡഹാർ വിമാന റാഞ്ചിലുമായി ബന്ധപ്പെട്ട വെബ് സീരിസ് ആണിത്. ഇൻഫർമേഷൻ ആൻ‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്.

ഓഗസ്റ്റ് 29നാണ് ‘IC 814: The Kandahar Hijack’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. പരമ്പരയിൽ വിമാനം ഹൈജാക്ക് ചെയ്ത തീവ്രവാദികളുടെ പേരുകൾക്ക് പകരം ചില കോഡ് പേരുകളാണ് ഉപയോഗിച്ചിരുക്കുന്നത്. അവയിൽ രണ്ടെണ്ണം ഭോല, ശങ്കർ എന്നായിരുന്നതാണ് വിവാദമായത്. തീവ്രവാദികളുടെ യഥാർത്ഥ പേരിന് പകരം ‘ഹിന്ദു’ പേരുകൾ ഉപയോഗിച്ചെന്നു ഒരുകൂട്ടം സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വിവാദം സൃഷ്ടിച്ചിരുന്നു.

നെറ്റ്ഫ്ലിക്സിനെതിരെ ശക്തമായ ക്യാമ്പയിനും ഉണ്ടായി. ഇതോടെയാണ് സീരീസിലെ ഉള്ളടക്കത്തെപ്പറ്റി വിശദീകരിക്കാൻ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്രതിനിധിയെ കേന്ദ്രസർക്കാർ വിളിപ്പിച്ചത്. അനുഭവ് സിൻഹയാണ് രാജ്യം ഏറെ ചർച്ച ചെയ്ത കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സിലെ പരമ്പര ഒരുക്കിയിരിക്കുന്നത്. വിജയ് വർമ്മ, നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ, അരവിന്ദ് സ്വാമി എന്നിവർ പരമ്പരയിൽ പ്രധാനവേഷത്തിലെത്തുന്നു. കാണ്ഡഹാർ വിമാനറാഞ്ചലിന്റെ പശ്ചാത്തലത്തിൽ 2000-ൽ പ്രസിദ്ധീകരിച്ച ക്യാപ്റ്റൻ ദേവി ശരണിൻ്റെ ‘ഫൈറ്റ് ഇൻറ്റു ഫിയർ: എ ക്യാപ്റ്റൻസ് സ്റ്റോറി’ എന്ന പുസ്തകത്തെ അധികരിച്ചാണ് അനുഭവ് സിൻഹ പരമ്പര ഒരുക്കിയിരിക്കുന്നത്.

webdesk14: