നേമം: ഫാസ്റ്റ് ഫുഡ് കടയിലെ തര്‍ക്കത്തെ തുടര്‍ന്ന് അന്യ സംസ്ഥാനക്കാരനായ തൊഴിലാളിക്ക് കുത്തേറ്റു. ഝാര്‍ഖണ്ഡ് സ്വദേശി ഷംസുദ്ദീനാണ് (37) കഴുത്തിന് മാരകമായി കുത്തേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കാസര്‍കോട് കുമ്പള കെ.കെ ഹൗസില്‍ അബ്ദുള്‍ സമീറിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. മലയിന്‍കീഴ് കുളക്കോട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ തൊഴിലാളികള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. നിലവിളി കേട്ട് ഓടിക്കൂടിയവര്‍ ബലം പ്രയോഗിച്ചാണ് കുത്തുന്നയാളെ പിന്തിരിച്ചത്. പാചകത്തെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചാതെന്ന് മലയിന്‍കീഴ് പൊലീസ് പരഞ്ഞു.