കാസര്‍കോട് വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ രമ. പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് നിര്‍വാജ്യം മാപ്പ് പറയുകയാണെന്ന് രാമ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളേജില്‍ തോന്നിവാസങ്ങള്‍ നടക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചിരുന്നു. കോളേജില്‍ പഠിക്കുന്നത് ഒരു വിഭാഗം ഗുണ്ടകള്‍ ആണെന്നും മുന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. റാഗിംഗ്, മയക്കുമരുന്ന് ഒരു വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മോശമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ കോളേജില്‍ നടക്കുന്നുണ്ട്. എന്നിങ്ങനെയും പ്രിന്‍സിപ്പല്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
നേരത്തെ, കാമ്പസിലെ കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ഥികളെ ചേംബറില്‍ പൂട്ടിയിട്ടെന്ന പരാതിയിലാണ് രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കിയത്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.