X
    Categories: indiaNews

വിദ്വേഷ പ്രസംഗത്തില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് വിവാദ സന്യാസി

ലക്‌നൗ: മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ വിവാദ ഹിന്ദുത്വ സന്യാസി ബജ്‌റംഗ് ദാസ് മുനിക്ക് ജാമ്യം. സിതാപൂര്‍ ജില്ലാ കോടതിയാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയത്. ഇന്നലെ രാവിലെ ജയില്‍മോചിതനായ ബജ്‌റംഗ് ദാസ് വിദ്വേഷ പ്രസംഗത്തില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് ആവര്‍ത്തിച്ചു. ഹിന്ദു മതത്തിനും ഹിന്ദു സ്ത്രീകള്‍ക്കും സംരക്ഷണമൊരുക്കുന്നത് തുടരും. അതിന്റെ പേരില്‍ ആയിരം തവണ ജയിലില്‍ പോകാനും എത്ര ആക്രമണങ്ങള്‍ നേരിടാനും തയാറാണ്. എന്റെ മതത്തിന് വേണ്ടി ഞാന്‍ എന്തും ചെയ്യും. ജീവത്യാഗം പോലും ചെയ്യും- ഇയാള്‍ പ്രതികരിച്ചു.

ഖൈറാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദാസീന്‍ ആശ്രമത്തിന്റെ തലവനാണ് മുനി. ഏപ്രില്‍ രണ്ടിനായിരുന്നു ഇയാളുടെ വിവാദ പ്രസംഗം. സിതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തായിരുന്നു വിദ്വേഷ പ്രസംഗവും മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ ബലാത്സംഗഭീഷണിയും.

Chandrika Web: