ഷാരൂഖാന്റെ മരണാനന്തര ചടങ്ങുകള്‍ നടത്തി വിവാദ സന്യാസി. പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ കാവി നിറത്തെ അപമാനിച്ചുവെന്നാണ് ഇയാളുടെ ആരോപണം. ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ അയോധ്യയിലെ പരമഹന്‍സ് ആചാര്യ എന്ന സന്യാസി തന്നെയാണ് ഇപ്പോള്‍ താരത്തിന്റെ ശേഷക്രിയയും നടത്തി വിവാദത്തിലായിരിക്കുന്നത്.
നേരെത്തെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ നിരാഹാരം പ്രഖ്യാപിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം പത്താന്‍ സിനിമ റീലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ഹനുമന്‍ ഗാര്‍ഹിയിലെ പുരോഹിതന്‍ മഹന്ദ് രാജു ദാസ് ആഹ്വാനം ചെയ്തിരുന്നു.