X

‘അവിവാഹിതര്‍ മന്ത്രിമാരായാല്‍ മതി’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി

ന്യൂഡല്‍ഹി: അവിവാഹിതരെ മാത്രം മന്ത്രിമാരും എം.എല്‍.എമാരുമാക്കിയാല്‍ മതിയെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി രംഗത്ത്.

മധ്യപ്രദേശിലെ മന്ത്രി പരസ് ചന്ദ്ര ജെയിനാണ് വിവാദ പരാമര്‍ശം നടത്തിയത്. വിവാഹം കഴിക്കാതിരുന്നാലാണ് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പരസ് ചന്ദ്ര ജെയിന്‍ പറഞ്ഞു.

മധ്യപ്രദേശിലെ കാണ്ഡ്‌വയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹം കഴിച്ചാല്‍ സ്വഭാവികമായി കുടുംബത്തെ കുറിച്ച് ആശങ്കകളുണ്ടാവും.

കുടുംബം വലുതായാല്‍ അടുത്ത തലമുറയുടെ വിവാഹത്തെ കുറിച്ചാകും പിന്നീടുള്ള ആശങ്ക. എന്നാല്‍ വിവാഹം കഴിക്കാത്തവര്‍ക്ക് ഇത്തരം ആശങ്കകള്‍ ഒന്നുമുണ്ടാവില്ല. ഇത്തരക്കാര്‍ക്ക് രാജ്യത്തെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. അതിനാല്‍ അവിവാഹിതരായ ആളുകളാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത്, ബി.ജെ.പി മന്ത്രി പറഞ്ഞു.

chandrika: