X

ബാങ്കുകളുടെ നിയന്ത്രണം നീക്കില്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്‍കാന്‍ ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്

 

ബാങ്കുകളുടെ നിയന്ത്രണം നീക്കില്ലെന്നും, മാത്രമല്ല, ബാങ്കുകള്‍ക്കു വിടുതല്‍ നല്‍കാന്‍ ധൃതിയില്ലെന്നും റിസര്‍വ് ബാങ്ക്. അതായത്, കിട്ടാക്കടം കൂടിയതു മൂലം ത്വരിത തിരുത്തല്‍ പരിപാടി (പിസിഎ)യില്‍ പെടുത്തിയ ബാങ്കുകള്‍ക്കു ആണ് വിടുതല്‍ നല്‍കാന്‍ ധൃതിയില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, അവയെ വേഗം നിയന്ത്രണത്തില്‍നിന്നു നീക്കണമെന്നു കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് ഫോര്‍ ഫിനാന്‍ഷ്യല്‍ സൂപ്പര്‍വിഷന്‍ (ബിഎഫ്എസ്) ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നു റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച ചേര്‍ന്ന ബിഎഫ്എസ് അതു ചര്‍ച്ച ചെയ്തില്ല. ബാങ്കുകളുടെ െ്രെതമാസ ഫലങ്ങളുടെ വിശകലനമേ നടത്തിയുള്ളൂ.

കൂടാതെ, 11 പൊതുമേഖല ബാങ്കുകളാണു പിസിഎയിലുള്ളത്. ഇവയ്ക്കു പുതിയ വായ്പ അനുവദിക്കാനോ പുതിയ ശാഖതുറക്കാനോ പറ്റില്ല. അതിനാല്‍, ഇതുമൂലമാണു രാജ്യത്തു വായ്പ വര്‍ധിക്കാത്തതെന്നു ഗവണ്‍മെന്റ് പറയുന്നത്. പക്ഷേ വായ്പ ആവശ്യത്തിനു വര്‍ധിക്കുന്നുണ്ടെന്നാണു റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ഈ 14നു ചേരുമ്പോള്‍ സര്‍ക്കാര്‍ നോമിനികള്‍ ഇതു വിഷയമാക്കാന്‍ ഇടയുണ്ട്.

chandrika: