X

ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുന്നതിന് നിയന്ത്രണം; സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു

ഏപ്രില്‍ ഒന്നു മുതല്‍ സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം നിലവില്‍ വരും. ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ അക്സസ് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിക്കണം. രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.

നിലവില്‍ പഞ്ചിംഗ് സംവിധാനം മാത്രമാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത്. ഇതിന് പുറമെയാണ് പുതിയ സംവിധാനം. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും.

 

 

 

 

 

webdesk11: