പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബേങ്ക്. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനാണ് വിലക്ക്. ഓഡിറ്റിനായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്താനും നിര്‍ദേശം നല്‍കി. ഓഡിറ്റര്‍മാരില്‍നിന്ന് ലഭിക്കുന്ന വിവരം പരിശോധിച്ച ശേഷം തുടര്‍ നടപടി എടുക്കുമെന്നും ആര്‍ബിഐ അറിയിച്ചു. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 എ അടിസ്ഥാനത്തിലാണ് നടപടി.