നവീകരണ പ്രവൃത്തിയുടെ ഭാഗമായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ ഇന്ന് മുതല്‍ ഭാഗികമായി അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് റണ്‍വേ അടച്ചിടുന്നത്. വിമാന സര്‍വ്വീസുകള്‍ വൈകീട്ട് 6 മുതല്‍ രാവിലെ 10 വരെയുള സമയത്തേക്ക് റീ ഷെഡ്യൂള്‍ ചെയ്യും.
റണ്‍വേയുടെ കേന്ദ്രീകൃത ലൈറ്റിംങ്ങ് സംവിധാനം ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. ആറ് മാസത്തിനകം നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് എയര്‍ പോര്‍ട്ട് അതോറിറ്റി കരാര്‍ നല്‍കിയിരിക്കുന്നത്. മഴക്കു മുന്നേ റണ്‍വേ റീകാര്‍ പെറ്റിംങ്ങ് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. റണ്‍വേയുടെ ഉപരിതലം ബലപ്പെടുത്തുന്ന ടാറിംങ്ങ് ജോലികളാണ്്ഇന്ന് മുതല്‍ ആരംഭിക്കുക. 3 മണിക്കൂര്‍ നിര്‍മ്മാണ ജോലികളും 5 മണിക്കൂര്‍ സെറ്റിംങ്ങ് സമയവുമാണ് ഇതിനാവശ്യമായി വരുന്നത്. ഇതോടൊപ്പം റണ്‍വേയുടെ മധ്യഭാഗത്തെ ലൈറ്റിംങ്ങ് സംവിധാനവും സ്ഥാപിക്കുന്നുണ്ട്. ഡല്‍ഹി ആസ്ഥാനമായ എന്‍.എസ്.സി കമ്പനി 56 കോടി രൂപക്കാണ് കരാര്‍ എടുത്തിരിക്കുന്നത്.