X

വിദ്യയുടെ മൊഴിയില്‍ വൈരുധ്യം; ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രിന്‍സിപ്പലെന്ന് പൊലീസിനോട് വിദ്യ

വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ തനിക്കെതിരെ പ്രിന്‍സിപ്പലെന്ന് മുന്‍ എസ്.എഫ്.ഐ നേതാവ് വിദ്യയുടെ മൊഴി. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്നും വിദ്യ മൊഴി നല്‍കി. താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് മൊഴി നല്‍കിയ വിദ്യ പക്ഷെ ബയോഡാറ്റ തയ്യാറാക്കിയത് താന്‍ തന്നെയാണെന്ന് സമ്മതിച്ചു. ഈ ബയോഡാറ്റയില്‍ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ വിദ്യയുടെ മൊഴിയില്‍ ഒരുപാട് പൊരുക്കക്കേടുകള്‍ ഉള്ളതായാണ് കാണുന്നത്.

വ്യാജരേഖ തയ്യാറാക്കി ജോലി നേടിയ കെ.വിദ്യയെ അഗളിയില്‍ എത്തിച്ചു. കോഴിക്കോട്ടു നിന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യയെ ഇന്നലെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇതിനകം കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ചെയ്തിരുന്നു. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് കാസര്‍കോട് സ്വദേശിയായ വിദ്യ സര്‍ക്കാര്‍ കോളജില്‍ ജോലി നേടിയത്.

രാത്രി പന്ത്രണ്ടരയോടെയാണ് അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. ഉച്ചയോടെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. അഗളി കോളജിലാണ് ഇവര്‍ വ്യാജരേഖ ഹാജരാക്കി അധ്യാപികയായത്. ഇവരുടെ രേഖ വ്യാജമാണെന്ന് കെ.എസ്.യു ആണ് പുറത്തുവിട്ടത്. മേപ്പയൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഇവരെ കൂടാതെ എസ്.എഫ്.ഐ നേതാവ് നിഖിലിനെയും പിടികിട്ടാനുണ്ട്. ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കി കായംകുളം കോളജില്‍ പിജിക്ക് ചേരുകയായിരുന്നു ഈ നേതാവ്.

 

webdesk14: