X
    Categories: indiaNews

കോണ്‍ട്രാക്ടര്‍ മരിച്ച നിലയില്‍;കര്‍ണാടക മന്ത്രി ഈശ്വരപ്പക്കെതിരെ കേസ്

ബെംഗളൂരു: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഉഡുപ്പിയിലെ ലോഡ്ജില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പയെ പ്രതി ചേര്‍ത്തു.ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കര്‍ണാടക ഗ്രാമ വികസന മന്ത്രി ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടറായ ബി.ജെ.പി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് പാട്ടീലിനെ (40) ആണ് ഉഡുപ്പിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് മരണം.

ഈശ്വരപ്പയ്‌ക്കെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങിനും ഇയാള്‍ കത്തയച്ചിരുന്നു. ഹിന്ദു വാഹിനി ദേശീയ സെക്രട്ടറി എന്നാണ് പാട്ടീല്‍ കത്തില്‍ വിശേഷിപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാത്രിയാണ് പാട്ടീല്‍ ഉഡുപ്പിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഒപ്പം രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. ഒരു മുറിയില്‍ പാട്ടീലും മറ്റൊരു മുറിയില്‍ മറ്റുള്ളവരും തങ്ങുകയായിരുന്നു. ചൊവ്വാഴ്ചയാണ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച താണെന്നാണ് നിഗമനം.

Test User: