X

സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന് കോഴിക്കോട് കോര്‍പറേഷന്റെ വഴിവിട്ട ഇളവ്

തിരുവനന്തപുരം കോര്‍പറേഷന് പുറമെ കോഴിക്കോട് കോര്‍പറേഷനിലും സി.പി.എമ്മിന്റെ സ്വജനപക്ഷപാതം. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്കോഴിക്കോട് കോര്‍പറേഷന്റെ വഴിവിട്ട ഇളവ്. കോഴിക്കോട് കോര്‍പറേഷനിലെ 32 ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ പരിപാലനമാണ് രണ്ടുവര്‍ഷം മുമ്പ് ഷാഹിറിന് കരാര്‍ നല്‍കിയിരുന്നത്.

ഇതിനായി ഷാഹിര്‍ 5,72000 രൂപ ഡെപ്പോസിറ്റ് തുക അടക്കേണ്ടിയിരുന്നെങ്കിലും അടച്ചിട്ടില്ല .അതിന്മേല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ബഹളത്തെതുടര്‍ന്ന് ചെക്ക് നല്‍കിയെങ്കിലും ആയത് മടങ്ങുകയും ചെയ്തു.

ഇടതുപക്ഷം ഭരിക്കുന്ന കോര്‍പറേഷന്‍ ഭരണസമിതിയുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Test User: