കോഴിക്കോട്: ദഫ് മുട്ട് മത്സരത്തിനെത്തിയ കൊല്ലം പാവുമ്പ ഹൈസ്‌കൂള്‍ ടീമിലെ അംഗത്തിന് കാറിടിച്ച് പരിക്കേറ്റു. സല്‍മാനാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറുമണിക്ക് മാനാഞ്ചിറ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കാലില്‍ കാറിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവമറിഞ്ഞിട്ടും സംഘാടകര്‍ തിരിഞ്ഞു നോക്കിയില്ല.