ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹരജി ഹൈകോടതിയില്‍

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തിയ രാപ്പകല്‍ സമരത്തിനെതിരായ കോടതിയലക്ഷ്യ ഹരജി ഹൈകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.

റോഡും നടപ്പാതയും തടഞ്ഞുള്ള ധര്‍ണ കഴിഞ്ഞ 10 മുതലായിരുന്നു ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി റോഡില്‍ കസേരയടക്കം നിരത്തിയെന്ന് ഹരജിയില്‍ ആരോപിക്കുന്നു. കേസില്‍ സമാന ഹരജികള്‍ കേള്‍ക്കുന്ന ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെയായിരിക്കും ഇനി വിഷയം പരിഗണനക്കെത്തുക.

webdesk18:
whatsapp
line